ചെന്നൈ: മധുരയിൽ കഴിക്കാത്ത സമൂസയുടെ തുക ബില്ലിൽ എഴുതിച്ചേർത്ത ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആൾ അടിച്ചു കൊന്നു.
ഭക്ഷണം കഴിക്കാനെത്തിയ കണ്ണൻ എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. എന്നാൽ ബില്ലിൽ സമൂസ കഴിച്ചതായും രേഖപ്പെടുത്തി ഹോട്ടലുടമ മുത്തുകുമാർ തുക ചേർത്തിരുന്നു.
ഇതിൽ പരാതിപ്പെട്ടതോടെ കണ്ണൻ സമൂസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും മുത്തുകുമാർ വാദിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി.
അതിനിടെ പ്രകോപിതനായ കണ്ണൻ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. മുത്തുകുമാർ തത്ക്ഷണം മരിച്ചു. ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക