ഈ അഞ്ചു രാശികാരെ വിശ്വസിക്കാൻ കൊള്ളില്ല. ഇവരോട് അറിയാതെ പോലും ഒരു രഹസ്യവും പങ്കു വെക്കരുത്.
നിങ്ങൾ ശ്രദ്ധിക്കേണ്ട ഇത്തരത്തിലുള്ള രാശിക്കാരെക്കുറിച്ച് നമുക്ക് നോക്കാം..
മേടം (Aries)
മേടം രാശിക്കാർ ഉത്സാഹവും ഊർജ്ജവും നിറഞ്ഞവരാണ്. ഈ രാശിചക്രത്തിലെ ആളുകളുമായി നിങ്ങളുടെ രഹസ്യങ്ങൾ വിവേകപൂർവ്വം പങ്കിടുക. അവർ ആവേശഭരിതരാകാനും നിങ്ങളുടെ കാര്യങ്ങൾ മറ്റുള്ളവരോട് പറയാനും അധിക സമയം എടുക്കില്ല. അതുകൊണ്ടുതന്നെ മേട രാശിക്കാരോട് നിങ്ങളുടെ രഹസ്യം പറയുന്നതിന് മുമ്പ് ആലോചിക്കുക.
മിഥുനം (Gemini)
ജ്യോതിഷപ്രകാരം മിഥുന രാശിയിൽ ബുധന്റെ സ്വാധീനമുണ്ട്. ഈ രാശിക്കാർ വളരെ സൗഹാർദ്ദപരവും ഏത് തരത്തിലുള്ള പരിതസ്ഥിതിയിലും വേഗത്തിൽ ഒത്തുചേരുന്നവരുമാണ്. ഗോസിപ്പിനോട് ഇവർക്ക് പ്രത്യേക അടുപ്പമുണ്ട്. ഈ രാശിക്കാരോടും നിങ്ങളുടെ മനസിലെ കാര്യങ്ങൾ തുറന്നുപറയുന്നതിന് മുൻപ് ഒന്ന് ചിന്തിക്കുക. അല്ലെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ രഹസ്യം നിമിഷങ്ങൾക്കകം പലരും അറിയും.
കർക്കിടകം (Cancer)
കർക്കടക രാശിക്കാർ വളരെ ചഞ്ചല സ്വഭാവമുള്ളവരാണ്. പലപ്പോഴും സംസാരിക്കാൻ പാടില്ലാത്ത കാര്യങ്ങൾ അവർ മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കുന്നു. പിന്നീട് അവരും അതിൽ ഖേദിക്കുന്നുവെങ്കിലും അപ്പോഴേക്കും സംഗതി വളരെ മുന്നോട്ടെത്തിയിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ നിങ്ങളുടെ സുഹൃത്തുക്കളാണെങ്കിൽ അവരോട് നിങ്ങളുടെ മനസിലെ കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവ്വം സംസാരിക്കുക.
തുലാം (Libra)
ശുക്രൻ ഗ്രഹത്തിന് തുലാം രാശിയിൽ കൂടുതൽ സ്വാധീനം ഉണ്ടെന്ന് ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്. ഈ രാശിക്കാർ സംഭാഷണത്തിൽ വളരെ സമർത്ഥരാണ്. ഇവരുടെ സംസാരം കേട്ടാൽ മുന്നിൽ നിൽക്കുന്നയാൾ അവരുടെ രഹസ്യങ്ങൾ കൂടി തുറന്നു പറഞ്ഞു പോകും. ഇവർ മറ്റുള്ളവരുടെ കാര്യങ്ങൾ മൂന്നാമതൊരാളോട് പറയാൻ മടിക്കില്ല.
ധനു രാശി (Sagittarius)
ധനു രാശിക്കാരുടെ മേൽ വ്യാഴത്തിന് സ്വാധീനമുണ്ട്. ഒരു നിമിഷം കൊണ്ട് ആരെയും തങ്ങളുടേതാക്കാനുള്ള കഴിവ് അവർക്കുണ്ട്. ഈ ആളുകൾ സംഭാഷണത്തിലൂടെ ഓർമ്മിക്കാതെ നിങ്ങളുടെ രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടും. അതുകൊണ്ടുതന്നെ ഈ രഷിക്കാരോട് നിങ്ങളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിന് മുമ്പ് ചിന്തിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക