ആലപ്പുഴ: ശബരിമല ദർശനത്തിനായി വീണ്ടും യുവതി എത്തി. പമ്പ ബസിനുള്ളിൽക്കയറിയ യുവതി തീർഥാടകരുടെ പ്രതിഷേധത്തെത്തുടർന്ന് മടങ്ങി.
ശബരിമലയ്ക്കുപോകണമെന്ന ആവശ്യവുമായി റെയിൽവേ സ്റ്റേഷൻ പരിസരത്തെ പമ്പ ബസിനുള്ളിൽ ക്കയറുകയായിരുന്നു യുവതി.
തീർഥാടകരുടെ പ്രതിഷേധത്തത്തുടർന്ന് ഇവർ ബസിൽനിന്നിറങ്ങി. ചെങ്ങന്നൂർ പോലീസെത്തി സംസാരിച്ചപ്പോൾ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചു.
കൊല്ലം സ്വദേശിനിയാണെന്നുപറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലർത്തിയാണു സംസാരിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക