അടുത്ത വര്ഷം ഏപ്രിൽ – മെയ് മാസങ്ങളിൽ 5ജി സ്പെക്ട്രത്തിന്റെ (5G Spectrum) വിതരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
രാജ്യം 5ജിയിലേക്ക് മാറുന്നതിന്റെ റിപ്പോർട്ടുകൾ ഫെബ്രുവരിയോടെ ട്രായി (TRAI) സർക്കാരിന് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.
ടെലികോം കമ്പനികൾ ലേലത്ത്ഹിന്റെ സമയം 2022 മെയ് മാസം വരെ നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിനോടാണ് ടെലികോം ദാതാക്കൾ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം അടുത്ത വര്ഷം പകുത്തിയോടെ രാജ്യം 5ജിയിലേക്ക് കടക്കുമെന്നും, അടുത്ത വര്ഷം വിതരണം ആരംഭിക്കുമെന്നും മന്ത്രി അശ്വനി വൈഷ്ണവാണ് അറിയിച്ചത്.
ടെലികോം വകുപ്പ് എയർടെലിന് അനുവദിച്ച 5 ജി ട്രയൽ സ്പെക്ട്രം ഉപയോഗിച്ച് ഡൽഹി-എൻസിആറിന്റെ പ്രാന്തപ്രദേശത്തുള്ള ഭായ്പൂർ ബ്രമനൻ ഗ്രാമത്തിലായിരുന്നു പരീക്ഷണം നടന്നത്. ഇതോടെ അതിവേഗ ബ്രോഡ്ബാൻഡ് സേവനങ്ങൾ രാജ്യത്ത് സാധ്യമാവും. മൊബൈൽ യൂസർമാർക്കും ഇതോടെ നെറ്റ് വർക്ക് വേഗത്തിലാവും.
എയർടെൽ നടത്തിയ പരീക്ഷണത്തിൽ 200 എം.ബി പെർ സെക്കൻഡ് എന്ന സ്പീഡിലാണ് ഇൻറർനെറ്റ് ലഭിച്ചത്. ഇത് വലിയ വിജയമാണെന്ന് കമ്പനി വിലയിരുത്തുന്നു. നിലവിൽ 5g ടെസ്റ്റ് നെറ്റ് വർക്ക് ലഭ്യമാണ് അത് കൊണ്ട് തന്നെ പുതിയ 5g സ്മാർട്ട് ഫോണുകൾ നമ്മുക്ക് കണക്ട് ചെയ്യാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക