ശബരിമല ദർശനത്തിനായി ഇതുവരെ ഓൺലൈനായി ബുക്ക് ചെയ്തത് 13 ലക്ഷത്തോളം പേർ. അനുകൂല കാലാവസ്ഥ കൂടിയാകുന്നതോടെ ശബരിമലയിൽ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് ഭംഗിയായി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പമ്പയിൽ സ്നാനം ചെയ്യുന്നത് അനുവദിക്കുന്നില്ല. ഇവിടെ ജലനിരപ്പ് ഉയരുന്നതിനാലാണ് സ്നാനം അനുവദിക്കാത്തത്. തീർത്ഥാടകർക്കായുള്ള മറ്റു സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, നിർഭയ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി
ഇവിടെയുണ്ടായ ശക്തമായ മഴയിൽ പമ്പയിലെ ഞുണങ്ങാര്‍ പാലം തകർന്നിരുന്നു. പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള നടപടി ഉടനെ തന്നെ സ്വീകരിക്കും. മഴയിൽ തകർന്നുപോയ റോഡുകളുടെയെല്ലാം പുനർനിർമാണം വളരെ വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീര്‍ഥാടകര്‍ക്ക് കുളിക്കുന്നതിനും കുടിക്കുന്നതിനും ആവശ്യമായ ശുദ്ധജലവും സംഭരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക