സംസ്ഥാന സർക്കാരിന്റെ നിർഭയ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യാത്ര വേളയിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പുവരുത്തുന്നത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് ‘നിർഭയ’. പദ്ധതി ഉടനെ തന്നെ നടപ്പിലാക്കും. ഇതിനായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന മോട്ടോർ വകുപ്പ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെ പദ്ധതി കേരളത്തിൽ നടപ്പിലാക്കും.
ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ ഗ്രോബാഗ് പച്ചക്കറി കൃഷി
പൊതുഗതാഗതങ്ങളിൽ എമർജൻസി ബട്ടണും ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റവും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണത്തിലാക്കി രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ യാത്രകളിൽ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണിത്. എത്രയും വേഗത്തിൽ തന്നെ പദ്ധതി നടപ്പിലാക്കുവാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക