ബുധനാഴ്ച വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ പല്ഹലൻ ചൗക്ക് ഏരിയയിൽ സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞതിനെ തുടർന്ന് രണ്ട് സിആർപിഎഫ് ജവാന്മാർക്കും നാല് സാധാരണക്കാർക്കും പരിക്കേറ്റു.
സിആർപിആർ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിയുകയും രണ്ട് ഉദ്യോഗസ്ഥർക്കും നാല് സാധാരണക്കാർക്കും നിസാര പരിക്കേൽക്കുകയും ചെയ്തതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.
പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.അതേസമയം, അക്രമികളെ പിടികൂടാൻ പ്രദേശം വളഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക