തിരുവനന്തപുരം: കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാൻ കുറ്റാരോപിതരായ ശിശുക്ഷേമ സമിതിയെ ഏൽപിച്ചതിൽ ഉത്കണ്ഠയുണ്ടെന്ന് അനുപമ എസ് ചന്ദ്രൻ . മതിയായ സംരക്ഷണം നൽകി കുഞ്ഞിനെ തിരിച്ചുകൊണ്ടുവരണം.
പൊലീസും ചൈൽഡ് വെൽഫയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതികേട് കാണിച്ചെന്നും അനുപമ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന ഡയറക്ടർക്കും അനുപമ പരാതി നൽകും.
ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് അനുപമയുടെ കുഞ്ഞിനെ തിരിച്ചെത്തിക്കാനുള്ള ഒരുക്കം. അഞ്ച് ദിവസത്തിനകം തിരിച്ചെത്തിച്ച് എത്രയും പെട്ടെന്ന് ഡിഎന്‍എ പരിശോധന നടത്തണമെന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവ് അനുപമയ്ക്ക് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക