ഡല്‍ഹി: രാജ്യത്ത് കൊവിഡ് -19 നെതിരെ പൂർണ്ണമായും വാക്സിനേഷൻ എടുത്ത വ്യക്തികളുടെ എണ്ണം ആദ്യമായി ഭാഗികമായി വാക്സിനേഷൻ ലഭിച്ച യോഗ്യരായ ജനസംഖ്യയെ മറികടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ‘ജൻ-ഭാഗിദാരി’, ‘സമ്പൂർണ ഗവൺമെന്റ് സമീപനം’ എന്നിവയുടെ കാഴ്ചപ്പാടും സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസവുമാണ് ഈ നേട്ടം സാധ്യമാക്കിയത്.
കൂടാതെ നടന്നുകൊണ്ടിരിക്കുന്ന ‘ഹർ ഘർ ദസ്തക്’ കാമ്പെയ്നിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മാണ്ഡവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക