ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായ ‘ചുരുളി’ ഒടിടിയിൽനിന്ന് പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ്. സിനിമയിൽ നടത്തുന്ന അശ്ലീല പ്രയോഗങ്ങൾ കേരളത്തിന് അപമാനമാണ്. എ സർട്ടിഫിക്കറ്റ് സിനിമകൾ ഒടിടിയിൽ അനുവദിക്കരുതെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
എസ് ഹരീഷിന്റെ തിരക്കഥയിൽ പല്ലിശ്ശേരി മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അതേസമയം, പ്രേക്ഷകപ്രീതി നേടിയ ചിത്രമായി 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചുരുളി തെരഞ്ഞെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക