ശ്രേയാംസ് കുമാറിന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് വിമത നേതാക്കൾ. ശ്രേയാംസ് കുമാർ രാജി വച്ചില്ലെങ്കിൽ തീരുമാനം ഇന്ന് അറിയിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. എല്‍ജെഡി വിമത നേതാക്കള്‍ സിപിഐഎം നേതാക്കളുമായി എകെജി സെന്ററിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. യഥാര്‍ത്ഥ എല്‍ജെഡി തങ്ങളാണെന്നും ഇക്കാര്യം അംഗീകരിക്കണമെന്നും നേതൃത്വത്തോട് മുന്നണി ആവശ്യപ്പെട്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വിമത നേതാക്കളായ വി.സുരേന്ദ്രന് പിള്ള വ്യക്തമാക്കി.
പുരുഷന്മാരുടെ ഉദ്ധാരണശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ
അതേസമയം, ജെഡിഎസ് ലയന സാധ്യത നേതാക്കൾ തള്ളുകയും ചെയ്തു. വിമത നീക്കം നടത്തിയ ഷേഖ് പി ഹാരിസിനും വി സുരേന്ദ്രന് പിള്ളക്കുമെതിരെ ഇന്ന് ചേരുന്ന യോഗത്തിൽ ശ്രേയാംസ് വിഭാഗം നടപടി സ്വീകരിച്ചേക്കാനാണ് സാധ്യത. ഇന്ന് വരെയാണ് അധ്യക്ഷ പദവി രാജി വയ്ക്കുവാനുള്ള സമയം വിമതര്‍ ശ്രേയാംസിന് നല്‍കിയിരിക്കുന്നത്. 11 ജില്ലാ കമ്മറ്റികളും ഭൂരിഭാഗം സംസ്ഥാന ഭാരവാഹികളും ഒപ്പമുണ്ടെന്നാണ് ശ്രേയാംസ് വിഭാഗം മുന്നോട്ട് വയ്ക്കുന്ന വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക