തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളെടുക്കും. കുഞ്ഞിന്റെ ഡിഎൻഎ സാമ്പിള്‍ നിർമ്മലാ ശിശു ഭവനിലെത്തി അധികൃതർ ശേഖരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെ അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും.
ആന്ധ്രയിൽ നിന്ന് കുഞ്ഞ് എത്തിയ ശേഷം വളരെ വേഗമാണ് തുടർനടപടി ക്രമങ്ങൾ നടക്കുന്നത്. താത്കാലിക സംരക്ഷണത്തിന് ചുമതലപ്പെടുത്തിയ നിർമ്മലാ ശിശു ഭവനിൽ എത്തി കുഞ്ഞിനെ കാണണമെന്ന് ഡിഎൻഎ പരിശോധനക്ക് മുമ്പും അനുപമ ആവശ്യപ്പെട്ടു.
എന്നാൽ ഇപ്പോൾ കുഞ്ഞിനെ കാണാനാകില്ലെന്നാണ് വനിതാ ശിശുക്ഷേമവകുപ്പിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക