കണ്ണൂരിൽ ഐസ്ക്രീം ബോൾ രൂപത്തിൽ ബോംബ്. ബോൾ ആണെന്ന് കരുതി എടുത്ത് കളിച്ച കുട്ടിയ്ക്ക് ബോംബ് പൊട്ടി പരിക്കേറ്റു. കണ്ണൂർ ധർമ്മടത്താണ് സംഭവമുണ്ടായത്. പ്രദേശത്ത് നിന്ന് ഐസ്ക്രീം ബോംബ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശം പോലീസ് പരിശോധിച്ച് വരികയാണ്.
നടൻ വിശാഖിന്റെ വിവാഹനിശ്ചയം കഴിഞ്ഞു, ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ
ധർമടം പാലയാട് നരി വയലിലാണ് ഐസ്ക്രീം ബോൾ രൂപത്തിലുള്ള ബോംബ് പൊട്ടിത്തെറിച്ചത്. ബോൾ ആണെന്ന് കരുതി കുട്ടി കളിക്കുവാനെടുക്കുകയായിരുന്നു. എന്നാൽ, കളിക്കുന്നതിനിടെ ബോൾ എറിഞ്ഞപ്പോഴാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ നരിവയല്‍ സ്വദേശി ശ്രീവര്‍ദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക