കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് വസ്തുക്കൾ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അമ്പലത്തറ ബാലൂർ സ്വദേശി സുരേശനാണ് അറസ്റ്റിലായത്.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി. പത്ത് ദിവസം മുമ്പാണ് കാഞ്ഞങ്ങാട്ട് പട്ടാപ്പകല്‍ വീടുകയറി ക്വട്ടേഷന്‍ സംഘം ആക്രമണം നടത്തിയത്.
ദുര്‍ഗ ഹയര്‍ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന ദേവദാസിനേയും ഭാര്യ ലളിതയേയും കത്തികാട്ടി ഭീഷണിപ്പെടുത്തി അടിച്ച് വീഴ്ത്തിയായിരുന്നു കവർച്ച. 40 പവന്റെ സ്വർണാഭരണങ്ങൾ, കാർ, 20000 രൂപ എന്നിവയാണ് സംഘം കവർന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക