ശീതകാല സമ്മേളനം നടക്കുന്നതിനു മുൻപായി സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നവംബര്‍ 28ന് യോഗം ചേരാനാണ് തീരുമാനം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി യോഗം ചേരും. യോഗത്തിൽ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കലും മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണമെന്ന കര്‍ഷകരുടെ ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും. എന്നാൽ ബുധനാഴ്ച തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ സഭയിൽ പാസാക്കുമെന്നാണ് വിവരം.
നടൻ കമൽഹാസന് കോവിഡ് സ്ഥിരീകരിച്ചു, താരം ചെന്നൈയിലെ ആശുപത്രിയിൽ
നവംബർ 28 ന് തന്നെ വൈകിട്ട് ബി.ജെ.പി പാര്‍ലമെന്ററി എക്സിക്യൂട്ടീവ് യോഗം ചേരും. എന്‍.ഡി.എ നേതാക്കളുടെ യോഗവും അന്ന് ചേരുമെന്ന് സൂചനയുണ്ട്. യോഗങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും വിവരമുണ്ട്. ശീതകാല സമ്മേളനത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്വലിക്കക. വിളകളുടെ മിനിമം താങ്ങുവില സംബന്ധിച്ച നിയമമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക