സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രെനർഷിപ് പ്രോഗ്രാം (SVEP) നടപ്പാക്കുവാൻ തൃത്താല ബ്ലോക്ക് തിരഞ്ഞെടുത്ത വിവരം പങ്കുവച്ച് സ്പീക്കറും തൃത്താല എംഎൽഎയുമായ എം.ബി രാജേഷ്. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പ്രദേശത്ത് പരമാവധി വ്യക്തിഗത / ഗ്രൂപ്പ് സംരഭങ്ങൾ ആരംഭിക്കുക എന്നതാണ് എസ് വി ഇ പി യുടെ ലക്ഷ്യം.
പരമാവധി 5.7 കോടി രൂപയാണ് ഈ പദ്ധതിക്കായി ലഭിക്കുക. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ അറുപത് ശതമാനം കേന്ദ്രത്തിന്റേയും നാൽപ്പത് ശതമാനം സംസ്ഥാന സർക്കാരിന്റേയും വിഹിതമായിരിക്കും. നിയമസഭാംഗം ആയി തെരഞ്ഞെടുക്കപ്പെട്ടയുടൻ തൃത്താലയിലെ വിവിധ മേഖലകളിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത കൂട്ടത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ. സൈതലവിയുമായും ചർച്ച ചെയ്തിരുന്നു. അതിൽ നിന്നാണ് ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് ആലോചനയുണ്ടാകുന്നത്. എം.ബി രാജേഷ് പറഞ്ഞു.
വൈകാതെ തന്നെ കുടുംബശ്രീ ജില്ലാ മിഷൻ തൃത്താല ബ്ലോക്കിന് ഇതിനായുള്ള ആനുവൽ ആക്ഷൻ പ്ലാൻ സമർപ്പിച്ചു. അതിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചു. തൃത്താലക്ക് പുറമേ കേരളത്തിൽ നിന്ന് ഏഴു ബ്ലോക്കുകൾക്ക് കൂടിയാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ബ്ലോക്ക് പ്രദേശത്ത് പരമാവധി വ്യക്തിഗത / ഗ്രൂപ്പ് സംരഭങ്ങൾ ആരംഭിക്കുക എന്നതാണ് എസ് വി ഇ പി യുടെ ലക്ഷ്യം. ഇത് പ്രകാരം തൃത്താല ബ്ലോക്കിൽ ബേസ് ലൈൻ സർവ്വേ നടത്താൻ 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇനി ഡി പി ആർ തയ്യാറാക്കുന്ന ഘട്ടത്തിലേക്ക് ഉടൻ പ്രവേശിക്കും. ഇതിനായുള്ള ആദ്യ യോഗം വൈകാതെ വിളിച്ചു ചേർക്കും. അദ്ദേഹം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക