മലയാളികൾക്കുൾപ്പെടെ ഏറെ പ്രിയപ്പെട്ട താരമാണ് ധനുഷ്. താരത്തിന്റെ ബോളിവുഡ് ചിത്രം ‘അത്രംഗി രേ’ എത്തുകയാണ്. ധനുഷിനൊപ്പം അക്ഷയ് കുമാറും സാറ അലിഖാനും ചിത്രത്തിൽ എത്തുന്നുണ്ട്. ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു. ഡിസംബർ 24 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ചിത്രമെത്തിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ്.
പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ… എന്‍എഫ്എച്ച്എസ് സർവേ റിപ്പോർട്ട് പുറത്തുവിട്ടു
ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹിമാന്‍ഷു ശര്‍മ്മയുടേതാണ് തിരക്കഥ. എ.ആര്. റഹ്മാന്റേതാണ് സംഗീതം എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ടി സിരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭൂഷണ് കുമാര്‍, കൃഷന് കുമാര്‍, അരുണ ഭാട്ടിയ, ഹിമാന്‍ഷു ശര്‍മ്മ, ആനന്ദ് എല്‍. റായ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക