ഒരിക്കല്‍ വന്ന ഒരു ചെറിയ ഗോസിപ്പിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന് ദുല്‍ഖര്‍ , തന്നെ ഏറ്റവും അധികം ചിരിപ്പിച്ച ഒരു ഗോസിപ്പിനെ കുറിച്ചാണ് ദുല്‍ഖര്‍ സംസാരിച്ചത്. അത് നസ്റിയയ്ക്കൊപ്പം ചേര്‍ത്ത് വന്ന ഗോസിപ്പ് ആയിരുന്നുവത്രെ.
വായിമൂടി പേസുവോം എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്താണ് നസ്റിയയ്ക്കൊപ്പം ചേര്‍ത്ത് ഗോസിപ്പ് വന്നത്. എനിക്ക് സങ്കല്പിക്കാന് പോലും കഴിയാത്ത ഗോസിപ്പ് ആയിരുന്നു അത്.
സഹോദരിയെ പോലെ എന്നല്ല, എനിക്ക് അവള് ഒരു കുഞ്ഞിനെ പോലെയാണ്. നസ്റിയയും അവരുടെ കുടുംബവും വരെ ഈ ഗോസിപ്പ് കണ്ട് ചിരിച്ചു എന്നാണ് ദുല്‍ഖര്‍ പറയുന്നത്
ഇതുകൂടാതെ തനിക്കൊപ്പം അഭിനയിച്ച പ്രശസ്തരായ നടിമാരെക്കുറിച്ചും ദുല്‍ഖര്‍ മനസ്സുതുറന്നു. കലി എന്ന ചിത്രത്തിലാണ് ദുല്‍ഖറും സായി പല്ലവിയും ഒന്നിച്ച് അഭിനയിച്ചത്.
ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒരു എനര്‍ജി ഉള്ള നടിയാണ് സായി പല്ലവി. ഭയങ്കര പ്രിപ്രേഷനോടെ അഭിനയിക്കുന്ന നടിയല്ല, വളരെ സ്പൊണ്ടേനിയസ് ആണ് പല്ലവി. വളരെ പോസിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ്- ദുല്‍ഖര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക