അമരാവതി: തിങ്കളാഴ്ചയോടെ വീണ്ടും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.
ചൊവാഴ്ച വരെ ആന്ധ്രയുടെ കിഴക്കൻ മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ ബുധനാഴ്ച വരെ ക്യാമ്പിൽ തുടരണമെന്ന് സർക്കാർ നിർദേശിച്ചു.
ദിവസങ്ങൾക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ ഒന്നര ലക്ഷത്തോളം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. കർണാടകയുടെ തീരമേഖലയിലും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക