‘മീനത്തില്‍ താലികെട്ട്’ എന്ന ചിത്രത്തിൽ ദിലീപിന്റെ അനിയത്തിക്കുട്ടിയായി എത്തിയ ബേബി അമ്പിളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. 19 വർഷമായി സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് ഈ മിടുക്കി. ബേബി അമ്പിളി ഇന്ന് അഡ്വക്കറ്റ് അമ്പിളിയാണ്.
ആറു ചിത്രങ്ങളിൽ ദിലീപിന്റെ അനിയത്തിയായി അമ്പിളി അഭിനയിച്ചിട്ടുണ്ട്. ‘കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം’ എന്ന സിനിമയിലാണ് ആദ്യമായി ദിലീപിന്റെ അനിയത്തിയായി അമ്പിളി അഭിനയിച്ചത്. പിന്നീട് തുടര്‍ച്ചയായി ആറ് ചിത്രങ്ങളില്‍ സഹോദരിസഹോദരന്മാരായി അഭിനയിച്ചു.
വാത്സല്യം, മിന്നാരം, മിഥുനം, ആര്യന് തുടങ്ങിയ ചിത്രങ്ങളിലും അമ്പിളി വേഷമിട്ടിട്ടുണ്ട്. വാത്സല്യത്തിൽ മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു അമ്പിളി അഭിനയിച്ചത്.ലാൽ ജോസ് സംവിധാനം ചെയ്ത ‘രണ്ടാംഭാവം’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അമ്പിളി അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക