പപ്പായയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ‘papain’ എന്ന എൻസൈമിനാൽ സമൃദ്ധമാണ് പപ്പായ.
പപ്പായയിലെ നാരുകളുടെ സാന്നിധ്യം മലബന്ധമകറ്റാനും irritable bowel syndrome കുറയ്ക്കാനും ഉപയോഗിക്കാം. ഭക്ഷണത്തിൽ ധാരാളം പപ്പായ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.
പപ്പായയിൽ ഉള്ള lycopene, വൈറ്റമിൻ സി, നാരുകൾ എന്നിവ എൽഡിഎൽ കുറച്ചു ഹൃദയത്തെ സംരക്ഷിക്കുന്നു. പപ്പായ പൊണ്ണത്തടി കുറയ്ക്കാനും ഫലപ്രദമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് inflamation കുറയ്ക്കാനും അസുഖം വരാതിരിക്കാനും ഉപയോഗിക്കുന്നതിനോടൊപ്പം ത്വക്കിനുണ്ടാകുന്ന കേടുപാടുകൾ, ചുളിവുകൾ എന്നിവ നീക്കി യൗവനം നിലനിർത്താനും സഹായിക്കുന്നു.
വൈറ്റമിൻ സിയാൽ സമ്പുഷ്ടമായ പപ്പായ രോഗങ്ങൾക്കും അണുബാധകൾക്കും എതിരെ പോരാടുന്നതിന് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച പഴങ്ങളിലൊന്നാണെന്ന് പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക