രാജ്യത്തെ ഗ്രാമീണ മേഖലകളിൽ തൊഴിൽ വേതനം നൽകുന്നതിൽ കേരളം ഒന്നാം സ്ഥാനത്ത്. രാജ്യത്തെ മറ്റുള്ള വികസിത സംസ്ഥാനങ്ങളിൽ നിന്നുള്ളതിനേക്കാൾ വേതനത്തിന്റെ രണ്ടിരട്ടിക്കടുത്ത് വേതനം കേരളത്തിൽ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനത്തേക്കാൾ കൂലി കേരളത്തിൽ തൊഴിലാളികൾക്ക് ലഭിക്കുന്നു. ദേശീയ ശരാശരിയുടെ ഇരട്ടിക്ക് മുകളിലാണ് കേരളത്തിൽ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മഹാരാഷ്ട്രയില്‍ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്നത് 262.3 രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനമായും മുന്‍നിര കാര്ഷികോല്പാദക സംസ്ഥാനമായും കണക്കാക്കപ്പെടുന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് 2020-21 വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 677.6 രൂപ കൂലി ലഭിക്കുന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ കാര്‍ഷിക വിഭാഗത്തിലും തൊഴിലാളികള്‍ക്ക് നല്കുന്ന വേതനത്തില്‍ കേരളം തന്നെയാണ് ഒന്നാമത്. ഗ്രാമീണ കര്‍ഷകതൊഴിലാളികള്‍ക്ക് കേരളത്തില്‍ 706.5 രൂപയാണ് ശരാശരി ഒരു ദിവസം ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക