പ്രാദേശിക നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐഎം. പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായ പി. ബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ന് തിരുവല്ലയിൽ പാർട്ടി ഹർത്താൽ നടത്തും. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണിവരെ ആയിരിക്കും ഹർത്താൽ. പെരിങ്ങര ഉള്‍പ്പടെയുള്ള അഞ്ചുപഞ്ചായത്തുകളിലും നഗരസഭയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ; രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാം
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് മുൻ പഞ്ചായത്ത് അംഗം കൂടിയായ സന്ദീപിനെ കൊലപ്പെടുത്തിയത്. ഒൻപത് കുത്തുകളാണ് സന്ദീപിന്റെ നെഞ്ചിലേറ്റതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം നടന്നതിന് പിന്നാലെ സ്ഥലത്ത് കൂടുതൽ പോലീസ് വിന്യസിച്ചിട്ടുണ്ട്. കൃത്യത്തിൽ ആറ്എസ്എസ് ആണെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും തങ്ങൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് ആറ്എസ്എസ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക