യുഎഇയില്‍ ഈ വര്‍ഷം ഇതാദ്യമായി പ്രതിദിന കൊവിഡ് കേസുകള്‍ അന്‍പതില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേര്‍ക്ക് പുതിയതായി കൊവിഡ് 19വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ചികിത്സയിലായിരുന്ന 70 പേര് ഇന്ന് രോഗമുക്തരാവുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.പുതിയതായി നടത്തിയ 3,07,646 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.28 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 742,376 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 737,400 പേര് ഇതിനോടകം തന്നെ രോഗമുക്തരായി. 2,149 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,827 കൊവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക