ചലച്ചിത്ര മേഖലയിൽ അഭിനയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ഖുശ്ബു.രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോഴും അതിനു കോട്ടം തട്ടിയിട്ടില്ല. ഇപ്പോഴിതാ, ശരീരഭാരം കുറച്ചപ്പോൾ അസുഖമാണോ എന്നു ചോദിച്ചവർക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് നടി.
20 കിലോ ഭാരമാണ് ഖുശ്ബു കുറച്ചത്. ഭാരം കുറയ്ക്കുന്നതിനും മുൻപും ശേഷവുമുള്ള ചിത്രങ്ങൾ
സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു കൊണ്ടാണ് താരം തന്റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്.
‘20 കിലോ കുറച്ച് എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തിലെത്തിയിരിക്കുന്നു. നിങ്ങളും നിങ്ങളുടെ
ആരോഗ്യം നോക്കുക. ഓർക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്നു ചോദിച്ചവരോട്,
നിങ്ങളുടെ ഉത്കണ്ഠയ്ക്ക നന്ദി. മുൻപൊരിക്കലും ഞാൻ ഇത്രയും ഫിറ്റ് ആയി ഇരുന്നിട്ടില്ല.
ഇവിടെയുള്ള 10 പേരെയെങ്കിലും തടി കുറച്ച് ഫിറ്റ് ആക്കാൻ ഞാൻ പ്രചോദനമായിട്ടുണ്ടെങ്കിൽ അതാണ് എന്റെ വിജയം.’ – താരം കുറിച്ചു.
എന്താണ് വെയ്റ്റ് ലോസ് സീക്രട്ട് എന്നു ചോദിച്ച ആരാധകർക്കായി കഠിനാധ്വാനവും ഡയറ്റിനൊപ്പമുള്ള
വർക്ഔട്ടുമാണെന്നും താരം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക