സുഹൃത്തിന്റെ മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവല്ലം ഇടവിളാകം സ്വദേശി വിനോദ്(31)ആണ് പിടിയിലായത്. വിനോദിന്റെ ഉറ്റ സുഹൃത്തിന്റെ മകൻ പ്രണയിച്ച് വിവാഹം കഴിച്ചതിനെ ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു.
ഇതേത്തുടർന്ന് വിഷയത്തിൽ മധ്യസ്ഥം വഹിച്ച വിനോദ് സുഹൃത്തിന്റെ മകനെയും ഭാര്യയെയും വെങ്ങാനൂർ നീലകേശി റോഡിലുള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു. സുഹൃത്തിന്റെ മകൻ പുറത്തുപോയ സമയത്താണ് വിനോദ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
വിനോദിന്റെ സുഹൃത്തിന്റെ മകൻ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി പീഡനവിവരം പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരും ചേർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുള്ളയാളാണ് പീഡനക്കേസിലെ പ്രതിയായ വിനോദ്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക