മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമകളുടെ കഥ തിരഞ്ഞെടുക്കുന്നത് ആന്റണി പെരുമ്പാവൂര്‍ ആണെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ . ഈ പ്രചാരണം അമ്പത് ശതമാനം ശരിയും അമ്പത് ശതമാനം തെറ്റുമാണെന്ന് ആന്റണി പെരുമ്പാവൂര്‍ ഒരു അഭിമുഖത്തിൽ പറഞ്ഞു.
അതിന്റെ കാരണം, ആശീര്‍വാദ് നിര്‍മ്മിക്കുന്ന സിനിമകളുടെ കഥകളെല്ലാം താനും ലാല്‍ സാറും ചേര്‍ന്നാണ് കേള്‍ക്കുന്നതും സ്വീകരിക്കുന്നതും. തുടർന്ന് ആ കഥകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ താനും പങ്കാളിയാകാറുണ്ട് എന്ന് ആന്റണി പറയുന്നു.
അതേസമയം, മറ്റ് നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന സിനിമകളുടെ കഥകള്‍ ലാല്‍ സാര്‍ തന്നെയാണ് കേള്‍ക്കുന്നത്. അതുപോലുള്ള ചര്‍ച്ചകളില്‍ താന്‍ ഇരിക്കാറില്ല. ഇതിന്റെ കാരണം, എതെങ്കിലും തരത്തില്‍ ആ സിനിമ നടക്കാതെ പോയാല്‍ തനിക്ക് ഇഷ്ടപ്പെടാത്തതിന്റെ പേരിലാണ് അങ്ങനെ സംഭവിച്ചതെന്ന് പറയരുതല്ലോ.
ഇതോടൊപ്പം തന്നെ ചില സൗഹൃദവലയത്തിലും പരിചയത്തിലും ഉള്ളവര്‍ നിര്‍ബന്ധിക്കുന്ന ചില സാഹചര്യങ്ങളില്‍ കഥ കേള്‍ക്കാന്‍ ഇരിക്കേണ്ടി വരാറുണ്ട്. ഒരു സിനിമയുടെ കഥ കേട്ടാല്‍ അഭിപ്രായം പറയാന്‍ മടി കാണിക്കാത്ത ആളാണ് താന്‍. അതുകൊണ്ട് കഴിയുന്നതും തന്നെ അത്തരം ചര്‍ച്ചയില്‍ ഇരുത്തരുതെന്ന് നിര്‍ബന്ധിക്കുന്നവരോട് താന്‍ ആദ്യമേ പറയാറുണ്ടെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക