Home LATEST NEWS സൂം കോളിലൂടെ 900 പേരെ പിരിച്ചുവിട്ട് കമ്പനി

സൂം കോളിലൂടെ 900 പേരെ പിരിച്ചുവിട്ട് കമ്പനി

സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് ബെറ്റര്‍ ഡോട്ട് കോം സി.ഇ.ഒ. വിശാല്‍ ഗാര്‍ഗ്. കമ്പനിയുടെ ഇന്ത്യയിലെയും അമേരിക്കയിലെയും തൊഴിലാളികൾക്കാണ് ജോലി നഷ്ടമായത്. വിശാലിന്റെ സൂം കോളില്‍ പങ്കെടുത്ത ജീവനക്കാരില്‍ ഒരാള്‍ ഇത് റെക്കോഡ് ചെയ്യുകയും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുകയുമായിരുന്നു.

ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിപ്പേരുടെ ജോലി പോയ സൂ കോള്‍ ഡിസംബര്‍ ഒന്നിനായിരുന്നു നടന്നത്. നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തയല്ല ഇത്. ഈ കോളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന സംഘത്തില്‍ നിങ്ങളുമുണ്ട്. നിങ്ങളുടെ ഇവിടുത്തെ ജോലി ഉടന്‍ അവസാനിക്കുകയാണ് എന്നാണ് കോളിലൂടെ ഗാര്‍ഗ് പറഞ്ഞത്.

തന്റെ തൊഴില്‍ജീവിതത്തില്‍ ഇത് രണ്ടാംതവണയാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും തനിക്ക് ഇത് ചെയ്യാന്‍ ആഗ്രഹമില്ലെന്നും ഗാര്‍ഗ് പറയുന്നുണ്ട്. കഴിഞ്ഞതവണ ഇത്തരമൊരു പ്രഖ്യാപനം നടത്തിയപ്പോള്‍ താന്‍ കരഞ്ഞെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.

Also Read :   പിടിമുറുക്കി കോവിഡ്! സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കോവിഡ്; 30,225 പേര്‍ രോഗമുക്തി നേടി