തമിഴ്നാട് ഊട്ടിക്കടുത്ത് ഇന്നുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യയുമുൾപ്പെടെ പതിമൂന്ന് പേർ മരിച്ചിരുന്നു. രാജ്യമൊന്നാകെ അപകടത്തിൽ മരിച്ചവർക്കായി ആദരാജ്ഞലികൾ അർപ്പിക്കുകയാണ്. ഉച്ചയോടെയാണ് അപകടം നടന്നത്. രാജ്യത്തെ മുതിർന്ന നേതാക്കളുൾപ്പെടെ അദ്ദേഹത്തിനും അന്തരിച്ച മറ്റുള്ളവർക്കുമായി ആദരാഞ്ജലി അർപ്പിച്ചിരുന്നു. ബിപിൻ റാവത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി.
Gen Bipin Rawat was an outstanding soldier. A true patriot, he greatly contributed to modernising our armed forces and security apparatus. His insights and perspectives on strategic matters were exceptional. His passing away has saddened me deeply. Om Shanti. pic.twitter.com/YOuQvFT7Et
— Narendra Modi (@narendramodi) December 8, 2021
‘മികച്ച സൈനികനായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്. യഥാര്‍ത്ഥ ദേശസ്നേഹിയായ അദ്ദേഹം സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളേയും നവീകരിക്കുന്നതില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രതിരോധ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ അറിവും ഉള്‍ക്കാഴ്ചയും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വേദന വളരെ വലുതാണ്. കരസേനയിലെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയവുമായാണ് അദ്ദേഹം സംയുക്ത സൈനികമേധാവി സ്ഥാനത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല” പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക