ഇടുക്കി: ഇടുക്കിയിൽ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ഇടുക്കി പെരുവന്താനത്തിന് സമീപം അമലഗിരി ഭാഗത്താണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശ് സ്വദേശികളായ തീർത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ശബരിമല തീര്‍ത്ഥാടനത്തിനായി കേരളത്തിലെത്തിയ ആദി നാരായണന്, ഈശ്വരപ്പ എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. അപകടത്തില്‍ പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക