രാജ്യത്തിന്റെ ഉള്ളുലച്ച കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് അനുശോചനമറിയിച്ച് ലോകരാജ്യങ്ങള്‍ രംഗത്തെത്തി.
ഇതിന് പിന്നാലെ ഒരു പാക്കിസ്ഥാൻ മുൻ സൈനികൻ ട്വിറ്ററിൽ കുറിച്ച വരികൾ ഇപ്പോൾ രാജ്യശ്രദ്ധ നേടുകയാണ്. ബ്രിഗേഡിയർ ആർ.എസ് പതാനിയ ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് മുൻ പാക് സൈനികനായ മേജർ ആദിൽ രാജ പ്രതികരിച്ചത്.
സർ, ദയവായി എന്റെ ഹൃദയംഗമമായ അനുശോചനം സ്വീകരിക്കുക..’ എന്നാണ് വിരമിച്ച പാക് സൈനികൻ കുറിച്ചത്.പിന്നാലെ വാക്കുകൾക്ക് നന്ദി പറഞ്ഞ് പതാനിയ രംഗത്തെത്തി.
‘നന്ദി, ആദിൽ. ഇതാണ് ഒരു സൈനികനിൽ നിന്ന് പ്രതീക്ഷിക്കുന്നത്, . സല്യൂട്ട് യു,’ അദ്ദേഹം കുറിച്ചു. പിന്നാലെ ആദിൽ രാജയുടെ മറുപടി ഇങ്ങനെ. ‘നിങ്ങളുടെ നഷ്ടത്തിൽ ദുഖിക്കുന്നു.
പഞ്ചാബി നാടോടിക്കഥകളിൽ ‘ദുഷ്മാൻ മാരേ തേ ഖുഷ്യൻ ന മാനാവൂ, കദ്ദേ സജ്ന വി മർ ജാന’ എന്ന് പറയുന്നുണ്ട്. നിങ്ങളുടെ ശത്രുക്കളുടെ മരണം ആഘോഷിക്കരുത്, മറ്റൊരു ദിവസം സുഹൃത്തുക്കളും മരിക്കുമെന്നാണ് ഇതിന്റെ അർഥം.’ അദ്ദേഹം കുറിച്ചു.
അതേസമയം മരണത്തിൽ സന്തോഷം പ്രകടിപ്പിക്കുന്ന പാക്കിസ്ഥാൻ കാരെയും ട്വിറ്ററിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക