ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പർ ശരണ്യ. അർജുൻ അശോകനും, അനശ്വര രാജനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ . വിനീത് വിശ്വം, നസ്ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്,കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ, മമിത ബൈജു, ദേവിക ഗോപാൽ നായർ, റോസ്ന ജോഷി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ. സൂപ്പർ ശരണ്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കലാലയജീവിതവും കുടുംബവും കോർത്തിണക്കിയുള്ള ഒരു എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി, ആസിഫ് അലി, ചാക്കോച്ചൻ തുടങ്ങിയ പ്രശസ്ത താരങ്ങളുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയാ പേജുകളിലൂടെയായിരുന്നു പോസ്റ്ററിന്റെ റിലീസിങ്ങ് ചെയ്തത്.
പ്രണയവും കലഹവും സൗഹൃദവും ഒക്കെ ഒത്തുചേർത്ത് ഒരു കൂട്ടം കൗമാരക്കാരുടെ കഥ പറഞ്ഞ തണ്ണീർ മത്തൻ ദിനങ്ങൾ ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ ഗിരീഷ് എ ഡി ഒരുക്കുന്ന ചിത്രമാണ് സൂപ്പർ ശരണ്യ.
ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗ്ഗീസാണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ഗാനരചന നിർവ്വഹിക്കുന്നത് സുഹൈൽ കോയയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക