പിണറായി വിജയന് കമ്മ്യൂണിസ്റ്റ് ആണോ എന്ന് ചോദിച്ച എം കെ മുനീര്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകി പോകുന്നത് കണ്ടുകൊണ്ട് ഭയന്ന് നിൽക്കുകയാണെന്ന് പൊതു വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വർഗീയ രാഷ്ട്രീയം കളിക്കുന്നതിലൂടെ ബിജെപിയുടെ ബി ടീം ആകുകയാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം പറഞ്ഞു. ഈയിടെയായി ലീഗ് എടുക്കുന്ന നിലപാടുകൾ എല്ലാം ബിജെപിയ്ക്കുള്ള പരവതാനി വിരിക്കലാണ്.
മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ചെറുപയർ ഉപയോഗിക്കേണ്ടത് ഇങ്ങനെ
ലീഗ് രാഷ്ട്രീയപാര്‍ട്ടി ആണോ മതസംഘടന ആണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. ലീഗിന്റെ സംസ്കാരം കോഴിക്കോട്ടെ റാലിയില്‍ വച്ച് ജനങ്ങൾ കണ്ടതാണെന്നും വര്‍ഗീയ കാര്‍ഡ് ഇറക്കിയാലൊന്നും ലീഗിന് അണികളുടെ ചോര്‍ച്ച തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക