കോഴിക്കോട്: വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാക്കള്‍ക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് . ‘ഇവർ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങൾക്കതൊരു പ്രശ്നമല്ല. (കണ്ണൂർ പ്രസംഗത്തിന്റെ ടോണിൽ വായിക്കുക)- ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബീച്ചിൽ ഈ മാസം 9 ന് നടന്ന വഖഫ് സമ്മേളനത്തിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്.
കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസ്സം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നായി എത്തിയ പതിനായിരക്കണക്കിന് പ്രവർത്തകരാണ് കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തിൽ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക