മംഗളൂരു: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെയും സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
വസന്ത് കുമാര്‍ ടികെ, ശ്രീനിവാസ് കര്‍ക്കല എന്നിവര്‍ക്കെതിരെ സുശാന്ത് പൂജാരി എന്നയാളുടെ പരാതിയിൽ മംഗളൂരു സിറ്റി പൊലീസാണ് കേസെടുത്തത്.
ഇരുവരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്റില്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ആഘോഷിക്കുകയും അജിത് ഡോവലിന്റെ മരണം പ്രതീക്ഷിക്കുന്നതായും പരാതിയില്‍ പറയുന്നു.
സെക്ഷന്‍ 505(1)(ബി) പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. യഥാര്‍ത്ഥ ഐഡിയില്‍ നിന്നാണോ വ്യാജ ഐഡിയില്‍ നിന്നാണോ പോസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കുകയാണെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക