തെന്നിന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ് സുഹാസിനി.മഹേന്ദ്രന് സംവിധാനം ചെയ്ത ‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനിയുടെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം.
1980 ഡിസംബർ 12 നാണ് ചിത്രം റീലീസ് ചെയ്തത്. ചിത്രം പുറത്തിറങ്ങി 41 വർഷം പൂർത്തിയാകുന്ന ഇന്ന്, ഈ ദിവസം തനിക്ക് ഏറെ സ്പെഷ്യലാണെന്ന് പറയുകയാണ് സുഹാസിനി.
സോഷ്യൽ മീഡിയയിൽ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ്മ സുഹാസിനി പങ്കുവെച്ചത്. “41 വർഷങ്ങൾക്ക് മുൻപ്. എനിക്ക് അദ്ദേഹത്തിന്റെ വിജിയാകാൻ കഴിയുമെന്ന് സംവിധായകൻ മഹേന്ദ്രൻ വിശ്വസിച്ചു.
41 വർഷത്തെ എന്റെ കരിയറിന് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ‘നെഞ്ചത്തെ കിള്ളാതെ’യിലെ നായികവേഷം ചെയ്യാൻ സമ്മതം മൂളാൻ എന്നെ സമ്മതിപ്പിച്ച എന്റെ ഗുരു അശോക് കുമാറിനും അച്ഛൻ ചാരുഹാസനും നന്ദി. ഡിസംബർ 12 എനിക്ക് ഒരു പ്രത്യേക ദിവസമാണ്.” സുഹാസിനി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക