കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ടിപിആർ കൂടിയ മേഖലകളിൽ കൊവിഡ് പരിശോധന കൂട്ടാൻ കേന്ദ്ര സംഘത്തിന്റെ നിർദ്ദേശം. ഒമൈക്രോൺ പശ്ചാത്തലത്തിൽ ജില്ലയിൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര സംഘം ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ കേന്ദ്ര സംഘം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പരിശോധനയും രണ്ടാം ഘട്ട വാക്സിനേഷനും ഊർജ്ജിതമാക്കുമെന്നും ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കോഴിക്കോട് മെഡി. കോളേജിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിലും സംഘം സന്ദർശനം നടത്തി.
അതേസമയം, സംസ്ഥാനത്ത് പുതുതായി ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക