വാട്ട്സ്ആപ്പില്‍ ഏറ്റവും ഉപകാരപ്രഥമായ ഒരു ഫീച്ചറാണ് ശബ്ദ സന്ദേശങ്ങള്‍ ഇന്നത്തെക്കാലത്ത് വാട്ട്സ്ആപ്പിന്റെ ഈ ഫീച്ചര്‍ ഉപയോഗിക്കാത്ത വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ ഈ ജനപ്രിയ ഫീച്ചറില്‍ വാട്ട്സ്ആപ്പ് വരുത്തുന്ന ഒരോ മാറ്റവും വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ഇരുക്കൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഏറ്റവും അവസാനം വന്ന പ്ലേബാക്ക് സ്പീഡ് കൂട്ടി വയ്ക്കാനുള്ള ഫീച്ചര്‍ ഏറെ വിജയമായിരുന്നു.
ഇപ്പോള്‍ ഇതാ നേരത്തെ വരും എന്ന് പ്രവചിക്കപ്പെട്ട ഒരു ഫീച്ചര്‍ കൂടി ഔദ്യോഗികമായി വാട്ട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നു. തങ്ങളഉടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രസിദ്ധീകരിച്ച രസകരമായ ഒരു വീഡിയോയിലൂടെയാണ് ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. അതായത് ഒരു വോയിസ് സന്ദേശം റെക്കോഡ് ചെയ്ത ശേഷം നിങ്ങള്‍ക്ക് അതിന്റെ പ്രിവ്യൂ കേള്‍ക്കാം. അതിന് ശേഷം പൂര്‍ണ്ണമായും തൃപ്തി ഉണ്ടെങ്കില്‍ മാത്രം അത് സെന്റ് ചെയ്താല്‍ മതി.
വേഗത്തില്‍ വോയിസ് മെസേജുകള്‍ അയച്ച് അതില്‍ അബന്ധം പിണയുന്നത് ഒഴിവാക്കാന്‍ ഈ ഫീച്ചര്‍ വളരെ ഉപകാരപ്രഥമാകും എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. അതേ സമയം വാട്ട്സ്ആപ്പ് മാതൃകമ്പനിയായ മെറ്റയുടെ മെസഞ്ചറിലും, ഇന്‍സ്റ്റഗ്രാമിലും ഇതുവരെ ഈ ഫീച്ചര്‍ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അടുത്ത അപ്ഡേറ്റോടെ എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക