കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ യുവാവ് സ്വയം ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരുടെയും നില ഗുരുതരാവസ്ഥയിലാണ്.
തിക്കോടി പഞ്ചായത്ത് ഓഫിസിന് മുൻപിലാണ് യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയിൽ നിന്ന് പെട്രോളെടുത്ത് ഒഴിച്ച് തീ കൊളുത്തിയത്. ആദ്യം പെൺകുട്ടിയുടെ അലർച്ചയാണ് കേട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പഞ്ചായത്ത് ഓഫിസിൽ പെൻഷന്റെ രേഖകൾ ശരിയാക്കുന്നതിനായി വന്നപ്പോയാണ് പെൺകുട്ടിയുടെ അലർച്ച കേട്ടത്. യുവാവ് കൈയിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോൾ എടുത്ത് യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനു പിന്നാലെ യുവാവും പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ് മാംസം വെന്ത നിലയിലാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. തലയിലൂടെ പെട്രോൾ ഒഴിച്ചതിനാൽ ശരീരമാകെ തീ ആളി പടരുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക