മിസ് ഇന്ത്യ മാനസ വാരണാസിയുള്പ്പെടെയുളളവര്ക്ക് കൊവിഡ് പോസിറ്റിവായതോടെ ഇന്ന് നടക്കേണ്ടേിയിരുന്ന മിസ് വേള്‍ഡ് മത്സരം മാറ്റിവെച്ചു. കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കോയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരമാണ് മാറ്റിവെച്ചത്.
വൈറോളജിസ്റ്റുകളുടേയും മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളുടേയും ചര്‍ച്ചക്കൊടുവിലാണ് മത്സരം മാറ്റിവെക്കാന്‍ തീരുമനിച്ചതെന്ന് മിസ് വേള്‍ഡ് ഓര്ഗനൈസേഷന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മാനസ വാരണാസി ഉള്‍പ്പെടെ പതിനേഴ് മത്സരാര്‍ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുളളത്. കൊവിഡ് പശ്ചാത്തലത്തില്‍ സ്റ്റേജിലും ഡ്രസ്സിങ് റൂമിലുമുള്പ്പെടെ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.
മാനസ വാരണാസി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് പോസിറ്റീവായവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും മിസ് വേള്‍ഡ് ഓര്ഗനൈസേഷന് വ്യക്തമാക്കി.
2020ലെ മിസ് ഇന്ത്യയാണ് ഹൈദരാബാദില്‍ നിന്നുളള മാനസ വാരണാസി. 23വയസുകാരിയായ മാനസ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ എക്സ്ചേഞ്ചില്‍ അനലിസ്റ്റ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക