തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ദിവ്യകാശി ഭവ്യകാശി പരിപാടിക്കിടെയെടുത്ത ചിത്രത്തിന് തന്റെ പേരിൽ ട്രോൾ രൂപത്തിൽ അടിക്കുറിപ്പ് നൽകിയതിന് ഫേസ്ബുക്ക് പേജിനെതിരെ പരാതിയുടമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കിടിലൻ ട്രോൾസ് എന്ന ഫേസ്ബുക്ക് പേജിനെതിരെ തന്റെ പേരിൽ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതിയുമായാണ് കെ സുരേന്ദ്രൻ രംഗത്തെത്തിയത്.
വാരാണസിയിൽ നടന്ന പ്രധാനമന്ത്രിയുടെ വ്യാപകമായി പ്രചരിച്ച ചിത്രത്തിന് ന്യായീകരണമെന്നോണം നൽകിയ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് കെ സുരേന്ദ്രൻ പരാതി നൽകിയത്. തന്റെ അറിവോടയല്ലാത്ത പോസ്റ്റിനെ കുറിച്ച് സുഹൃത്തുക്കൾ ചോദിക്കുമ്പോഴാണ് ശ്രദ്ധയിൽ പെടുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ തന്റെ സ്ഥാനത്തെയും പാർട്ടിയെയും ഹിന്ദു സമുദായത്തെയും പൊതുവിടത്തിൽ നിന്ദിക്കുകായാണ് പോസ്റ്റിലൂടെ ഉണ്ടായിരിക്കുന്നതെന്നും ഡി.ജി.പിക്ക് അയച്ച പരാതിയിൽ കെ സുരേന്ദ്രൻ പറയുന്നു.
പ്രധാനമന്ത്രി പങ്കെടുത്ത ദിവ്യകാശി ഭവ്യകാശി പരിപാടിക്കിടെ പ്രാർഥനക്കിടയിലും ക്യാമറയിലേക്ക് നോക്കുന്ന ചിത്രമെന്ന തരത്തിൽ മോദിയുടെ പടം വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ അതിനെ ന്യായികരിച്ച് കൊണ്ട് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് വ്യാജ പേജിൽ വന്നത് ‘ഭക്തിസാന്ദ്രമായ ഒരന്തരീക്ഷത്തിൽ ഏകാഗ്രമായ തന്റെ കർമ്മങ്ങൾക്ക് തടസ്സം നിൽക്കുന്ന ഫോട്ടോഗ്രാഫറെ ശാസനാ ഭാവത്തോടെ രൂക്ഷമായി നോക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രത്തെ പോലും പരിഹാസത്തിന് ഉപയോഗിക്കുന്ന നീചത്വത്തിന്റെ പേരാണ് മലയാളി’ എന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക