യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. കാട്ടാക്കട വീരണകാവ് മഠത്തികോണത് യുവതി തൂങ്ങി മരിക്കാനിടയായ സാഹചര്യത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തിയത്. കാട്ടാക്കട സ്വദേശിനി രാജലക്ഷ്മി (25 വയസ്സ്) മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്.
സ്ത്രീധനത്തിന്റെ പേരിലും മറ്റും ചേച്ചിയെ ഭർത്താവ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. സ്ത്രീധനമൊന്നും വേണ്ട എന്നു പറഞ്ഞാണ് ചേച്ചിയെ അയാൾ വിവാഹം കഴിക്കാൻ വന്നത്. എന്നിട്ടും 25 പവനും 60000 രൂപയും ഞങ്ങൾ നൽകിയിരുന്നു.
കഴിഞ്ഞ കുറേ ദിവസമായി ചേച്ചിയെ ഭർത്താവ് നിരന്തരമായി പീഡിപ്പിക്കുമായിരുന്നു. കുട്ടികളൊന്നും വേണ്ട എന്നായിരുന്നു അയാളുടെ തീരുമാനം. ഇതിന്റെ പേരിലും ഇരുവരും തമ്മിൽ പല പ്രശ്നങ്ങളുമുണ്ടായിരുന്നു –
പ്രതികരിക്കാൻ ഇവിടെ എഴുതുക