കായിക താരങ്ങളുടെ സമരം ഒത്തുതീർപ്പിലെത്തി. 24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു. നടപടികൾ പൂർത്തീകരിച്ചെന്ന് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. കായിക താരങ്ങൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും സർക്കാർ പരിഗണിക്കും. സർക്കാരിനു പിടിവാശിയില്ല.
ജോലി നൽകുമെന്നാണ് എന്നും സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു. കായികമന്ത്രിയുമായി നടത്തിയ ചർച്ച വിജയമെന്ന് കായികതാരങ്ങൾ പറഞ്ഞു. 54 കായികതാരങ്ങളുടേത് സ്പെഷൽ കേസായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. സമരം അവസാനിപ്പിക്കുന്നുവെന്നും കായികതാരങ്ങൾ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക