കെ റെയിൽ പദ്ധതിയിൽ ശശി തരൂരിന് നേരെ പരോക്ഷ വിമർശനവുമായി കെ. സുധാകരൻ എംപി. കെ റെയിലിൽ ശശി തരൂരിന്റെ നിലപാടിനെയാണ് കെ.സുധാകരൻ വിമർശിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇരിക്കുന്നിടം കുഴിക്കാന്‍ അനുവദിക്കുകയില്ലെന്ന് സുധാകരൻ അറിയിച്ചു. പാര്‍ട്ടി നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനും സാധിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അഭ്യർത്ഥനയെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.
ശശി തരൂർ എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ ലോക പരിചയത്തെയും അംഗീകരിക്കുന്നുണ്ട്. എന്നാൽ, ശശി തരൂർ കോൺഗ്രസ് വൃത്തത്തിൽ ഒതുങ്ങി നിൽക്കാത്ത ആളാണ്. ശശി തരൂരിനെ നേരിൽ കണ്ട് സംസാരിക്കുമെന്നും വിമർശനം രേഖപ്പെടുത്തുവാനുള്ള കാരണം അദ്ദേഹത്തോട് ചോദിച്ചറിയുമെന്നും സുധാകരൻ വ്യക്തമാക്കി. സ്വന്തം കാഴ്ചപ്പാടുകൾ പറയുന്നതിലും പ്രകടിപ്പിക്കുന്നതിലും യാതൊരു തെറ്റുമില്ല. എന്നാൽ ആത്യന്തികമായി പാര്‍ട്ടി നയത്തോടൊപ്പം നിൽക്കുവാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക