മലയാള സിനിമാ താരസംഘടനയായ ”അമ്മ’യുടെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. നിലവിൽ പ്രസിഡന്റ് സ്ഥാനത്തുള്ള മോഹൻലാലും ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവും എതിരില്ലാതെ തന്നെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ വൈസ് പ്രസിഡന്റിമാരുടെ തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. വൈസ് പ്രസിഡന്റ്മാരായി മണിയൻ പിള്ള രാജുവും നടി ശ്വേതാ മേനോനും തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വൈസ് പ്രസിഡന്റ്മാരുടെ സ്ഥാനത്തേയ്ക്ക് മൂന്ന് പേരാണ് മത്സരിക്കുവാൻ ഉണ്ടായിരുന്നത്. ഔദ്യോഗിക പാനലില്‍ നിന്നും നടി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മണിയൻപിള്ള രാജുവിനെതിരെ മത്സരിക്കുവാൻ ഉണ്ടായിരുന്നത്.
എന്നാൽ, ആശാ ശരത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അതേസമയം, സംഘടനയുടെ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ ബാബുരാജ്, ലാല്‍, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്, വിജയ് ബാബു എന്നിവര്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക