കേരളത്തിൽ അതി ഗുരുതരമായ ക്രമസമാധാന വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ കേരള സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് കേന്ദ്രം അറിയിച്ചു. പിണറായി വിജയന്റെ ഭരണത്തിൽ കേരളത്തിൽ ക്രമസമാധാനാന്തരീക്ഷം തകർന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ വിമർശിച്ചു. കേരളത്തിൽ ഒന്നര മാസത്തിനിടെ നടന്നത് മൂന്ന് കൊലപാതകങ്ങളാണ്. നടന്ന കൊലപാതകങ്ങളിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
താരസംഘടന ‘അമ്മ’യുടെ തെരഞ്ഞെടുപ്പ്; വൈസ് പ്രസിഡന്റുമാരായി മണിയന്‍പിള്ള രാജുവും ശ്വേതാമേനോനും
സംഭവത്തിന് ശേഷം പാലക്കാട് ജാഗ്രതാ നിർദേശം നൽകിയെങ്കിലും കൊലപാതകങ്ങൾ വീണ്ടും ആവർത്തിക്കുകയാണുണ്ടായത്. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് വ്യാപകമായി വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് കേന്ദ്രം റിപ്പോർട്ട് തേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക