തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹോളോബ്രിക്സ് –ഇന്റർലോക്ക് കമ്പനി ഉടമ
ആത്മഹത്യ ചെയ്തു. വിളപ്പിൽശാല നെടുങ്കുഴി ചെല്ലുമംഗലം കല്ലുമല ശിവന്റെ ഭാര്യ രാഖിയെ (47) ആണ്
ഇന്നു രാവിലെ കമ്പനി ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ലോക്ഡൗൺ പ്രതിസന്ധിയെ തുടർന്ന് 30 ലക്ഷം രൂപയുടെ കട ബാധ്യത ഉണ്ടായെന്നും ഇതാണ് ആത്മഹത്യയ്ക്കു കാരണമെന്നും പറയുന്നു.
പുതിയ ലോണിനു ശ്രമിച്ചെങ്കിലും നടന്നില്ല. സാങ്കേതിക സർവകലാശാല ആസ്ഥാനത്തിനു ഭൂമി
ഏറ്റെടുക്കുന്നതിനായി ഇവരുടെ 23 സെന്റിന്റെ രേഖകൾ സർക്കാരിനു നൽകിയിരുന്നു.
എന്നാൽ, ആദ്യഘട്ടം 50 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിൽനിന്ന് ഇവരുടെ വസ്തു ഒഴിവായി. ഇതോടെ കുടുംബത്തിന്റെ
പ്രതീക്ഷകൾ തകർന്നു. വസ്തുവിന്റെ രേഖകൾ ഇപ്പോഴും സർക്കാരിന്റെ കയ്യിലായതിനാൽ പുതിയ ലോൺ
എടുക്കാനും സാധിച്ചില്ല. ഏക മകൻ ശ്രീശരൺ.
പ്രതികരിക്കാൻ ഇവിടെ എഴുതുക