കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നത് നടി കീർത്തി സുരേഷിന്റെ ആദ്യ ‘അമ്മ’ മീറ്റിങ്ങ് ആയിരുന്നു .
പ്രിയ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പം സമയം ചിലവഴിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ഈ അവസരമൊരുക്കിയതിൽ സംഘടനയ്ക്കു നന്ദി പറയുന്നുവെന്നും കീർത്തി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അമ്മയും നടിയുമായ മേനക സുരേഷിനൊപ്പമായിരുന്നു കീർത്തി ‘അമ്മ’ യോഗത്തിൽ പങ്കെടുത്തത്.
മാത്രമല്ല അംഗങ്ങൾക്കൊപ്പമുള്ള സെൽഫിയും കീർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
‘ഗീതാഞ്ജലി’ എന്ന മോഹൻലാൽ–പ്രിയദർശൻ ചിത്രത്തിലൂടെ നായിക നിരയിലേക്ക് കടന്ന കീര്‍ത്തി
സുരേഷ് പിന്നീട് തമിഴിലും തെലുങ്കിലും മുൻനിര നായികാനിരയിലെത്തി. ‘മഹാനടി’ എന്ന തെലുങ്ക്
ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നടിയെ തേടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക