രാമേശ്വരം: അതിർത്തി കടന്ന് മീൻ പിടിച്ചതിന് 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൂടി ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു.
ശ്രീലങ്കയിലെ ജാഫ്നയിലെ ഈഴുവ ദ്വീപിനു ചേർന്ന് മീൻ പിടിക്കുകയായിരുന്ന14 തമിഴ് മത്സ്യത്തൊഴിലാളികളെയും അവരുടെ രണ്ട് മത്സ്യബന്ധന ബോട്ടുകളെയുമാണ് പിടികൂടിയത്. ഇവരെ ജാഫ്ന ഫിഷറീസ് വകുപ്പിന് കൈമാറി.
രാമേശ്വരം, മണ്ഡപം, എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ശ്രീലങ്കൻ സേനയുടെ പിടിലായത്.10 ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
60 ബോട്ടുകൾ കൂടി ലങ്കൻ നാവിക സേന തടഞ്ഞു വെച്ചിട്ടുണ്ട്. ലങ്കയിൽ പിടിയിലായവരെ വിട്ടയക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തണം എന്നാവശ്യപ്പെട്ട് രാമേശ്വരത്തു സമരം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക