യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനാണ് ഷെയ്ൻ നിഗം. മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ തന്റെ ആദ്യ ചിത്രം മുതൽ തന്നെ ഇടം നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് താരത്തിന്റെ ജന്മദിനമാണ്.
ബമ്പർ ഓഫർ! 4 ശക്തമായ എസ്യുവികൾ 1.30 ലക്ഷം വരെ കിഴിവിൽ, ഫീച്ചറുകളിലും മികച്ചതാണ്
മലയാളി പ്രേക്ഷകരുടെ പ്രിയ താരം അഭിയുടെ മകൻ എന്ന നിലയിൽ മാത്രമല്ല, തന്റെ അഭിനയത്തിനുള്ള കഴിവുകൊണ്ട് കൂടിയാണ് വളരെ വേഗത്തിൽ തന്നെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം നേടുവാൻ നടന് കഴിഞ്ഞത്. താരത്തിന് ജന്മദിനാശംസകളുമായി സിനിമാ ലോകത്തെ നിരവധിപേർ എത്തിയിട്ടുണ്ട്. ‘ബര്‍മുഡ’ എന്ന ഷെയ്ൻ ചിത്രത്തിന്റെ സംവിധായൻ കൂടിയായ ടി.കെ രാജീവ് കുമാറും ആശംസകളുമായി എത്തിയിട്ടുണ്ട്.
വളർത്തുപൂച്ചകളെ പുറത്തുവിടുന്നത് നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ
“പ്രിയപ്പെട്ട ഷെയ്ൻ, നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുക, നിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാൻ നിനക്ക് സാധിക്കും എന്ന് ഓര്‍ക്കുക. വരും വര്‍ഷം നീ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂവണിയട്ടെയെന്ന് ആശംസിക്കുന്നു”. ടി കെ രാജീവ് കുമാര്‍ കുറിച്ചു. ‘ബര്‍മുഡ’ എന്ന ചിത്രത്തിന്റെ പോസ്റ്ററും ടി കെ രാജീവ് കുമാര്‍ പങ്കുവെച്ചിട്ടുണ്ട്. 24 ഫ്രെയിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക